‘ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല’; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് പിണറായി വിജയന്‍

കേരളത്തില്‍ ഇടതുപക്ഷം മൂന്നാമതും അധികാരത്തിലെത്തും. സീറ്റുകളുടെ എണ്ണം വര്‍ധിക്കും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ വലിയൊരളവില്‍ നിറവേറ്റിയ സര്‍ക്കാരാണ് കേരളത്തിലേതെന്നാണ് പൊതു വികാരം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത് എല്‍ഡിഎഫിന്റെ ഇടപെടലുകളാണ്. ഏല്ലാം ചെയ്തുവെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല, പക്ഷേ മാറ്റം പ്രകടമാണെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights