സുല്‍ത്താന്‍ ബത്തേരി അമ്മായിപാലം പുത്തന്‍ വീട് കൃഷ്ണന്‍കുട്ടി (73) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടാ യത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുല്‍ത്താന്‍ബത്തേരി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചെങ്കിലും കൃഷ്ണന്‍ കുട്ടിയെ രക്ഷിക്കാനായില്ല. ഇദ്ദേഹം കിടന്നിരുന്ന മുറി പൂര്‍ണ്ണമായും കത്തി നശിച്ചു.
ബത്തേരിയില്‍ വീടിന് തീ പിടിച്ച് വയോധികന്‍ മരിച്ചു









