കല്‍പ്പറ്റ: യുഡിഎഫിന്റെ ചില എംഎല്‍എമാരും, എംപിമാരും (എല്ലാവരും നല്‍കിയിട്ടില്ല) ഉള്‍പ്പെടെ ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിന്റെ ഭാഗമായി ആകെ നല്‍കിയത് പത്തൊമ്പത്ത് ലക്ഷത്തി അറുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപ മാത്രമാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോള്‍ പണം നല്‍കരുതെന്ന് പറഞ്ഞ് ക്യാമ്പയിന്‍ എടുത്തവരാണ് കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനകളുമെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എമ്മുമായി ബന്ധപ്പെട്ട വര്‍ഗ്ഗബഹുജന സര്‍വ്വീസ് സംഘടനകള്‍ നല്‍കിയ തുകയില്‍ ചിലത് പുറത്ത് വിട്ടു കൊണ്ട് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പങ്ക് വെച്ചു.
ഡിവൈഎഫ്‌ഐ 20 കോടി
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സിഐടിയു) 3 കോടി
കര്‍ഷകസംഘം 1 കോടി
മഹിളാ അസോസിയേഷന്‍ 58 ലക്ഷം
എസ് എഫ് ഐ 15 ലക്ഷം
കെ എസ് ടി എ 1കോടി 60 ലക്ഷം
എന്‍ ജി ഒ യൂണിയന്‍ 1 കോടി
കെ ജി ഒ എ 80 ലക്ഷം
എ കെ ജി സി ടി 50 ലക്ഷം
എ കെ പി സി ടി എ 20 ലക്ഷം
ബെഫി 30 ലക്ഷം
പരാമര്‍ശിച്ച സംഘടനകള്‍ക്ക് പുറമേ മറ്റ് സംഘടനകളും നല്‍കിയതായും
സിപിഐഎം പ്രവര്‍ത്തകര്‍ ദുരിതാശ്വാസ നിധിയിലക്ക് പണം നല്‍കുകയും ക്യാമ്പയിന്‍ ഏറ്റെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു
ഡഉഎ അനുകൂല സര്‍വ്വീസ് സംഘടനകള്‍ സാലറി ചലഞ്ചിനെ എതിര്‍ത്ത് ക്യാംപയിന്‍ നടത്തിയപ്പോള്‍ സര്‍വ്വീസ് മേഖലയിലുള്ള ഇടതുപക്ഷ സംഘടനകള്‍ സംഘടന എന്ന നിലയില്‍ ചൂരല്‍മല ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിന് പുറമേ സാലറി ചലഞ്ചിലൂടെയും ഫണ്ട് നല്‍കി. ഈ നിലയില്‍ 200 കോടിയിലധികം നല്‍കി.
സി പി ഐ എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെയും ഭാഗമായ മുഴുവന്‍ എം എല്‍ എമാരും , എം പി മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി.
അകഥഎ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ സംഘടനകളും പാര്‍ട്ടികളും ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കി.
ഇതിനെല്ലാം അപ്പുറം സി പി ഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് സമാനതകളില്ലാത്ത ദുരന്ത മുഖത്ത് പകച്ച് നില്‍ക്കാതെ ദുരന്ത ബാധിതരെ ചേര്‍ത്ത് നിര്‍ത്തിയതും ലോകോത്തര നിലവാരമുള്ള ടൗണ്‍ഷിപ്പ് ഉള്‍പ്പെടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.









