തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് നസ്ലിന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ് സൂര്യയെന്ന് പറയുകയാണ് നസ്ലിന്‍ ഇപ്പോള്‍. വളരെ നല്ലൊരു മനുഷ്യനാണ് സൂര്യയെന്നും നസ്ലിന്‍ പറഞ്ഞു.
‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഭയങ്കര വിനയമുള്ളരൊളാണ്. നമുക്ക് ഭയങ്കര ബഹുമാനം തോന്നുന്ന തരത്തിലുള്ള ഒരാളാണ് അദ്ദേഹം.
നേരിട്ട് കാണുമ്പോള്‍ പല സമയത്തും ഞാനിങ്ങനെ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്. ഞാനിത് ആരുടെ കൂടെയാ നില്‍ക്കുന്നത് എന്നോര്‍ത്ത്, സൂര്യ സാര്‍. നമ്മള്‍ ചെറുപ്പം മുതലേ കാണുന്ന ഒരാള്‍ ആണല്ലോ. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ്. നന്ദി മാത്രമേയുള്ളൂ’.- നസ്ലിന്‍ പറഞ്ഞു.
അതേസമയം ജിത്തു മാധവന്‍- സൂര്യ ചിത്രത്തില്‍ നസ്രിയ ആണ് നായികയായെത്തുന്നത്. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സം?ഗീതമൊരുക്കുന്നത്.
‘ആവേശ’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ അഞ്ചിന് ആണ് മോളിവുഡ് ടൈംസ് റിലീസിനെത്തുന്നത്. നസ്ലിനൊപ്പം റോഷന്‍, സം?ഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.









