‘ഇത് അല്ലാഹുവിന്റെ നേരിട്ടുള്ള ക്ഷണം’; ഉംറയ്ക്ക് യാത്ര തിരിച്ച് ഷക്കീല, ആശംസകളുമായി സോഷ്യൽ മീഡിയ

നടി ഷക്കീല ഉംറയ്ക്ക് പോകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷക്കീലയുടെ അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് ഷക്കീല ഉംറയ്ക്ക് പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ‘ഹാപ്പി ജേര്‍ണി മാ. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് വിഡിയോ പങ്കുവെച്ച് കൊണ്ട് സതീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.പര്‍ദ്ദയിട്ട് തലയില്‍ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സുഹൃത്തുക്കളെല്ലാവരും ചേര്‍ന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്. എയര്‍പോര്‍ട്ടില്‍ നിന്ന് തന്റെ പ്രിയപ്പെട്ടവരോട് യാത്ര പറയുന്ന ഷക്കീലയേയും വിഡിയോയില്‍ കാണാം.

നിരവധി പേരാണ് ഷക്കീലയ്ക്ക് യാത്രാ മം?ഗളങ്ങള്‍ നേര്‍ന്നിരിക്കുന്നത്. ‘ആളുകളെ വിധിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തൂ. ഉംറയും ഹജ്ജും അല്ലാഹുവിന്റെ നേരിട്ടുള്ള ക്ഷണമാണ്. അവര്‍ക്ക് അത് ലഭിച്ചു’, ‘നിങ്ങളെ ഇങ്ങനെ കണ്ടതില്‍ സന്തോഷം… അല്ലാഹുവിലേക്കുള്ള നിങ്ങളുടെ ആദ്യ പടിയാണിത്’, ‘അല്ലാഹു നിങ്ങളെ നേര്‍വഴി നയിക്കും’- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകള്‍.
അടുത്തിടെ നടി മുംതാസുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ആത്മീയതയെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. താന്‍ വലിയ തെറ്റ് ചെയ്തുവെന്നും അതില്‍ നിന്നും തനിക്ക് പുറത്ത് വരാന്‍ ആ?ഗ്രഹമുണ്ടെന്നും ആയിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായാണ് താരം.

അടുത്തിടെ യൂട്യൂബ് ചാനലുകളില്‍ അവതാരകയായി നടി പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിം?ഗ് ഷോയില്‍ മത്സാരാര്‍ത്ഥിയായും ഷക്കീല എത്തിയിരുന്നു. അതേസമയം ഒരു കാലത്ത് മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു ഷക്കീല.
ബി ?ഗ്രേഡ് സിനിമകളിലൂടെ തരം?ഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷക്കീല സിനിമകളുടെ പ്രദര്‍ശനം നിലച്ചു. ഒരു ഘട്ടത്തില്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തുകയാണെന്നും നടി പ്രഖ്യാപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights