മുള്ളന്‍പന്നിയെ വേട്ടയാടിയ രണ്ട് പേര്‍ പിടിയില്‍

ബീനാച്ചി എസ്റ്റേറ്റില്‍ മുള്ളന്‍പന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വിനീഷ്, ബിജു എന്നിവര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചു . ഇന്ന് പുലര്‍ച്ചെ ഇരുളം ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. സുന്ദരേശന്‍, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്.വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ നിന്ന് മുള്ളന്‍പന്നിയുടെ ജഡവും , നാടന്‍ തോക്കും , സഞ്ചരിച്ച ഓട്ടോറിക്ഷയും, കത്തിയും വെടിമരുന്നും കണ്ടെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights