പാപ്പൻ കപ്പ് കൊണ്ട് പോയി മക്കളേ! 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജയസൂര്യയും; ‘ആട് 3’ കളക്ഷൻ

മലയാള സിനിമയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘ആട് 3’. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി കളക്ഷൻ നേടി മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ടാണ് ചിത്രം ഈ വലിയ നേട്ടം സ്വന്തമാക്കിയത്.

ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ‘ആട് 3’ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ആദ്യ അഞ്ചു ദിനം കൊണ്ടുതന്നെ 90 കോടിയോളമാണ് ആഗോള ഗ്രോസ് ആട് 3 നേടിയത്. ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ വിദേശത്തും കൂടുതല്‍ സ്‌ക്രീനുകള്‍ ചിത്രത്തിനായി കൂട്ടിച്ചേര്‍ത്തിരുന്നു. ഓരോദിനവും കേരളത്തിലും കൂടുതല്‍ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേര്‍ക്കപെടുന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 35 കോടിക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് ആട് 3.

ജയസൂര്യയെ കൂടാതെ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫണ്‍ റൈഡാണ് ഷാജി പാപ്പനും പിള്ളേരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights