ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി,ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്

 

ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം ‘
‘നിത്യ ഹരിത നായകന്‍’ എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു വടക്കന്‍ തേരോട്ടം’ .ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സ് ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നവാഗതനായ സനു അശോക് ആണ്.പുതുമുഖനടി ദില്‍ന രാമകൃഷ്ണന്‍ ആണ് ധ്യാനിന്റെ നായികയായി എത്തുന്നത്.

ചിത്രത്തില്‍ മാളവിക മേനോന്‍, സുധീര്‍ പറവൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലിം ഹസന്‍, വിജയകുമാര്‍, ദിലീപ് മേനോന്‍ , കോഴിക്കോട് നാരായണന്‍ നായര്‍, ദിനേശ് പണിക്കര്‍, കൂടാതെ തെലുങ്കില്‍ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂര്‍, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളില്‍ പൂര്‍ത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവന്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ് ജിതിന്‍ ഡി കെ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights