നിയമസഭാ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈല്‍ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്.പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം.പോളിങ് സംഘം വീട്ടില്‍ എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടറില്ലെങ്കില്‍ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഹോം വോട്ടിന് അര്‍ഹരായവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടിക്കും സ്ഥാനാര്‍ഥികള്‍ക്കും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights