ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. 142 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 17.1 ഓവറില്‍ ആറു വിക്കറ്റിനാണ് ജയിച്ചത്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഡല്‍ഹിക്ക് സമീര്‍ റിസ്വിയുടെ ബാറ്റിങ്ങാണ് ജയം ഒരുക്കിയത്. ഒരു ഘട്ടത്തില്‍ 26ന് നാല് എന്ന നിലയില്‍ പരാജയ ഭീതിയിലായിരുന്നു ഡല്‍ഹി. ഈ സമയത്ത് സമീര്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഒരു വശത്ത് നിലയുറപ്പിച്ചതാണ് ടീമിന് ജയം ഒരുക്കിയത്. സമീറിന് കൂട്ടായി സ്റ്റബ്‌സ് എത്തിയതോടെ ഇരുവരും ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്നതാണ് പിന്നീട് കണ്ടത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ 18.4 ഓവറില്‍ 141 റണ്‍സെടുത്തു പുറത്തായി. 25 പന്തില്‍ 36 റണ്‍സടിച്ച അബ്ദുല്‍ സമദാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷും (28 പന്തില്‍ 35) ബാറ്റിങ്ങില്‍ പിടിച്ചുനിന്നു. ക്യാപ്റ്റന്‍ ഋഷഭ് പന്തുള്‍പ്പടെ നാലു മുന്‍നിര ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്തായതാണ് ലക്‌നൗവിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.ഒരു ഭാഗത്ത് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ഋഷഭ് പന്ത് (ഏഴ്), എയ്ഡന്‍ മാര്‍ക്രം (11), ആയുഷ് ബദോനി (പൂജ്യം), നിക്കോളാസ് പുരാന്‍ (എട്ട്) എന്നിവര്‍ അതിവേഗം പുറത്തായതാണ് ലക്‌നൗവിന് തിരിച്ചടിയായത്. 71 റണ്‍സെടുക്കുന്നതിനിടെ ലക്‌നൗവിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്ത ശേഷമായിരുന്നു കൂട്ടത്തകര്‍ച്ച. മധ്യനിരയില്‍ അബ്ദുല്‍ സമദിനു പുറമേ, മുകുള്‍ ചൗധരി (14), ഇംപാക്ട് പ്ലേയര്‍ ഷഹബാസ് അഹമ്മദ് (15) എന്നിവരും രണ്ടക്കം കടന്നു. ഡല്‍ഹിക്കു വേണ്ടി ലുങ്കി എന്‍ഗിഡി, ടി. നടരാജന്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഉറച്ചു നിന്ന് പൊരുതി സമീര്‍; ലക്‌നൗവിനെ പരാജയപ്പെടുത്തി ഡല്‍ഹി








