മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം വാഹനാപകടത്തിൽ 5 പേർക്ക് പരിക്ക്

മീനങ്ങാടി: ജീപ്പ് നിയന്ത്രണം വിട്ട് കാറിലിടിക്കുകയും തുടർന്ന് പിന്നിൽ വന്ന ഓട്ടോയിലുമിടിച്ചാണ് അപകടം. ജീപ്പ് യാത്രികരായ കുന്നമ്പറ്റ അനന്തമാതാ ആശ്രമത്തിലെ രണ്ട് സിസ്‌റ്റർമാർക്കും, കാർ യാത്രികരായ മുട്ടിൽ സ്വദേശി കാതിരി ഹാരിസിനും ഭാര്യക്കും മകനുമാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്ക് പരിക്കില്ല. ഉച്ചയ്ക്ക് 12.30 ഓടെ നടന്ന അപകടത്തിൽ പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights