തെരുവുനായ ശല്യം രൂക്ഷം: വിദ്യാര്‍ത്ഥിക്ക് കടിയേറ്റു; പള്ളിക്കല്‍ മഹല്ല് കമ്മിറ്റി പരാതി നല്‍കി

എടവക: എടവക ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം നിയന്ത്രണാതീതമാകുന്നതായി പരാതി. പള്ളിക്കല്‍, കമ്മോം, ചേമ്പിലോട്, കാരക്കുനി, പാലമുക്ക് തുടങ്ങിയ ഇടങ്ങളിലാണ് ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന രീതിയില്‍ നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. നായ്ക്കളുടെ അക്രമം പതിവായതോടെ കുട്ടികളെ മദ്രസയില്‍ ഉള്‍പ്പെടെ പോകാനും, വയോധികര്‍ക്ക് നടന്നുപോകാനും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights