തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയില്‍ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശന്‍.
ഇതോടെ അപകടത്തില്‍ മരണം 11 ആയി. ദുരന്തത്തില്‍ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ 3 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇവരെ കൂടാതെ മറ്റു ആറു പേര്‍ ചികിത്സയിലുണ്ട്. അവര്‍ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും. അപകടം മൂലം നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.







