അലയടിച്ച് ആവേശം: വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്

വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി നൂറുകണക്കിന് പ്രവർത്തകർ. മുഖ്യമന്ത്രി എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ വിഡി സതീശനെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ‌കെഎസ്‌യു പ്രവർത്തകരും സ്വീകരണത്തിനായി എത്തിയിരുന്നു. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശൻ എറണാകുളത്ത് എത്തിയത്.
അതേസമയം എറണാകുളം ഡിസിസിക്ക് മുന്നിൽ കെ സി വേണുഗോപാലിന് അഭിനന്ദനം അറിയിച് ഫ്ലക്സ് ബോർഡ് ഉയർന്നു. വി ഡി സതീശൻ്റെ സ്വീകരണ പരിപാടി ഡിസിസിയിൽ എത്താനിരിക്കെയാണ് ഫ്ലക്സ് ഉയർന്നത്. ഇതിനിടെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് ഔദ്യോഗികമായി കടന്ന് കോൺഗ്രസ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തി.മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു ചർച്ച.നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓൺലൈൻ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഘടകകക്ഷികളെ കൂടെ നിർത്തി വി ഡി സതീശൻ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights