വോട്ട് രേഖപ്പെടുത്താന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചേരുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും ഹാജരാക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് (എപിക്) പ്രധാന തിരിച്ചറിയല്‍ രേഖ. ഇത് ലഭ്യമല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആറിന്റെ ഭാഗമായി നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോയോടുകൂടിയ പെന്‍ഷന്‍ രേഖ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ പൊതു മേഖല സ്ഥാപനങ്ങളോ നല്‍കുന്ന ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, എം.പി/എം.എല്‍.എമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, കേന്ദ്ര സാമൂഹ്യനീതി / ശാക്തീകരണ മന്ത്രാലയം നല്‍കുന്ന യുണീക് ഡിസബിലിറ്റി ഐഡി (യു.ഡി ഐ.ഡി) കാര്‍ഡ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്.

പോളിങ് ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുവരുന്നതില്‍ നിയന്ത്രണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights