രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാകും? കാര്യങ്ങൾ നീങ്ങുന്നത് ആ വഴിക്ക്

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്ത പ്രകടനം നിരാശാജനകമാണ്. അതിനിടെ മുംബൈ ഇന്ത്യന്‍സിനെ അടുത്ത മത്സരത്തില്‍ രോഹിത് ശര്‍മ നയിച്ചേക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബം?ഗളൂരുവിനെതിരായ പോരാട്ടത്തിലായിരിക്കും ഹിറ്റ്മാന്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുക.

പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് നിലവില്‍ മുംബൈ. പ്ലേ ഓഫ് പ്രതീക്ഷകള്‍ എതാണ്ട് അവസാനിച്ച അവസ്ഥയാണ്. ടീമില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ വലിയ അതൃപ്തിയുമുണ്ട്. പുറംവേദന കാരണം കഴിഞ്ഞ മത്സരത്തില്‍ ഹര്‍ദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. ആര്‍സിബിക്കെതിരെയും ഹര്‍ദിക് ഉണ്ടാകില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാല്‍ സൂര്യയും ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ഇതോടെയാണ് രോഹിത് വീണ്ടും ടീമിന്റെ കടിഞ്ഞാണേന്തുന്നത്.
റായ്പുരിലാണ് മുംബൈ- ആര്‍സിബി പോരാട്ടം. ടീമിന്റെ ആദ്യ സംഘം ഇവിടെ എത്തിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ ഹര്‍ദിക് ഇല്ല. രോഹിത് ശര്‍മ ആദ്യ സംഘത്തിനൊപ്പമുണ്ട്. വിമാന സര്‍വീസുകള്‍ കുറവായതിനാലാണ് താരങ്ങള്‍ ഘട്ടം ഘട്ടമായി റായ്പുരിലെത്തുന്നത്. ഞായറാഴ്ചയ്ക്കു മുന്‍ ?ഹര്‍ദികും സൂര്യയും ടീമിനൊപ്പം ചേര്‍ന്നില്ലെങ്കില്‍ രോഹിത് തന്നെയാകും ടീമിനെ നയിക്കുക.

അതിനിടെ ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കിനെ പറ്റി തനിക്കറിവില്ലെന്നാണ് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിലെ സഹ താരം റിയാന്‍ റിക്കല്‍ടന്‍ പ്രതികരിച്ചത്. താരത്തിന്റെ പരിക്ക് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ മുംബൈ ടീം പുറത്തു വിട്ടിട്ടില്ല. താരത്തിന്റെ പുറംവേദന ?ഗുരുതരമായ പ്രശ്‌നമല്ല. എന്നാല്‍ ഒരു കളി കൂടി ഒഴിവാക്കി വിശ്രമിക്കാന്‍ ഹര്‍ദികിനു മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights