മുംബൈയിലെ നാലാംഗ കുടുംബത്തിന്റെ മരണം: കൊലയാളി എലിവിഷം! ആത്മഹത്യ എന്ന സംശയത്തിൽ പൊലീസ്

മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണകാരണം എലിവിഷം എന്ന് കണ്ടെത്തൽ. ശരീരത്തിൽ എലി വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. മരിച്ച നാലുപേരുടെയും ശരീരത്തിൽ സിങ്ക് ഫോസ്ഫൈഡ്. തണ്ണിമത്തനിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റു എന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. ആത്മഹത്യ എന്ന സംശയത്തിലാണ് പൊലീസ്.

കഴിഞ്ഞമാസം ഏപ്രിൽ 26നാണ് നാലം​ഗ കുടുംബം തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഛർദിയെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാല് പേരും മരിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധ ഉണ്ടായാൽ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരിൽ കണ്ടെതെന്ന് സർ ജെജെ ആശുപത്രിയിയിലെ മെഡിക്കൽ സൂപ്രണ്ട് പറ‍ഞ്ഞിരുന്നു.

കുടുംബത്തിനും ആദ്യം ഛർദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികൾ തളരുകയും ബോധം നഷ്ടപ്പെടുപ്പെടുയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അബ്ദുല്ലയും കുടുംബവും അർധ അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായതായി എന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights