അമ്പലവയല്‍:ഉസ്താദിന്റെ വേഷത്തില്‍ പള്ളിയിലെത്തി മോഷണം. ഓഫീസ് മുറിയുടെ പൂട്ട് അറുത്തു മാറ്റി അകത്തുകയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന രണ്ടുലക്ഷത്തോളം രൂപ കവര്‍ന്നു.അമ്പലവയല്‍ മഞ്ഞപ്പാറ ജുമാമസ്ജിദിലാണ് സംഭവം.അമ്പലവയല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെ മോഷണം നടന്നത്.മസ്ജിദിലെ പൂട്ടിയിട്ടിരുന്ന ഓഫീസ് മുറിയുടെ പൂട്ട് അറുത്തു മാറ്റി മുറിക്കുള്ളില്‍ കയറിയ മോഷ്ടാവ് രണ്ട് മേശകള്‍ക്കുള്ളില്‍ ആയി വെച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. തുടര്‍ന്ന് മുറിക്ക് പുറത്തിറങ്ങിയ മോഷ്ടാവ് മറ്റൊരു താഴുപയോഗിച്ച് റൂം പൂട്ടിയതിനുശേഷം താക്കോല്‍ സമീപത്തു തന്നെ വച്ച് കടന്നു കളഞ്ഞു. രാവിലെ പള്ളിയില്‍ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് ആദ്യം അറിഞ്ഞത്. ഉസ്താദിന്റെ വേഷത്തിലെത്തിയ ആളാണ് മോഷണം നടത്തിയത് എന്നാണ് സൂചന. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇയാളുടെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









