നടന്നുപോകുമ്പോള്‍ മുന്നില്‍പ്പെട്ടു, വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: ചാലക്കുടി വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ നാലംഗം സംഘത്തിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അശ്വിന്‍ ആന്റോ(24), ചാലക്കുടി കൈതേയില്‍ ധീരജ്(23)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മോതിരക്കണ്ണി സ്വദേശി സഞ്ജുകൃഷ്ണ(23), കുണ്ടുകുഴിപാടം സ്വദേശി ശ്രീമോന്‍(24)എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം. വെറ്റിലപ്പാറ വൈശേരിയിലുള്ള കോഴി ഫാമിലേക്ക് രണ്ട് ബൈക്കുകളിലായാണ് നാലംഗ സംഘമെത്തിയത്. ബൈക്ക് റോഡില്‍വച്ച് ഫാമിലേക്ക് നടന്ന് പോകുന്ന വഴിയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആനയെ കണ്ട് ഭയന്ന അശ്വിനും ധീരജും തിരിഞ്ഞോടി.ഇവരെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights