കാട് വെട്ടിത്തെളിക്കുന്നതിനിടെ ആക്രമണം; സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർകോട് : ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു.മൺപുറ്റിൽ കൂടു കൂട്ടിയ കടന്നലുകളാണ് കുത്തിയത്. ഉടൻ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും കുത്തേറ്റു. ഇവർ ബന്തടുക്ക സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിജയൻ കടന്നൽക്കുത്തേറ്റ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights