പാസമൊക്കെ സിനിമയിൽ മാത്രമേ ഉള്ളല്ലേ! മകന്റെ സിനിമയുടെ പൂജ ചടങ്ങിൽ പോലും വിജയ് എത്തിയില്ല; ജെയ്സണിന്റെ സിനിമയിലേക്കുള്ള വരവ്

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സൂപ്പര്‍ താരം വിജയ്യെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ത്യയൊട്ടാകെ. വിജയ്യുടെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ നടി തൃഷയും നടന്‍ ജയ്യും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതുപോലെ തന്നെ വിജയ്യുടെ മുന്‍ ഭാര്യ സം?ഗീതയും മക്കളും ചടങ്ങില്‍ എത്താതിരുന്നതും ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു.

വിവാഹമോചന നടപടി നടക്കുന്ന സാഹചര്യത്തില്‍ സം?ഗീത സ്വര്‍ണലിങ്കം എത്താത് മനസിലാക്കാം. പക്ഷേ വിജയ്യുടെ രണ്ട് കുട്ടികളെ പോലും അവിടെ കാണാതിരുന്നത് വിജയ് ആരാധകരില്‍ പലരെയും നിരാശയിലാഴ്ത്തി. വിജയ്ക്കും സംഗീതയ്ക്കും രണ്ടു മക്കളാണുള്ളത്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകള്‍ ദിവ്യ സാഷ.

അച്ഛന്റെയും മുത്തശ്ശന്‍ എസ് എ ചന്ദ്രശേഖറിന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്‌സണും എത്തിയിരിക്കുന്നത്. ‘തെരി’ എന്ന വിജയ് ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ജെയ്‌സണ്‍ കുട്ടിക്കാലത്തെ മുഖം കാണിച്ചു കഴിഞ്ഞിരുന്നു. മുതിര്‍ന്ന ശേഷം സംവിധാന രം?ഗത്തേക്കാണ് ജെയ്‌സണ്‍ ചുവടുവച്ചിരിക്കുന്നത്.

എന്നാല്‍ അച്ഛന്റെ താരപ്രഭാവത്തിന്റെ തണലില്‍ നില്‍ക്കുന്ന മകനല്ല ജെയ്‌സണ്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല. സംഗീത വിജയ്യില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത് മുതല്‍ ജെയ്‌സണിന്റെ സോഷ്യല്‍ മീഡിയയിലെ ചില നീക്കങ്ങള്‍ വാര്‍ത്താ കോളങ്ങളില്‍ എത്തിയിരുന്നു.

പൊതുവേ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കഥാപാത്രങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ആടിത്തകര്‍ത്ത വിജയ്ക്ക് ആ വേഷങ്ങളും ജീവിതവുമായി അത്രകണ്ട് ബന്ധമില്ല എന്ന തരത്തില്‍ സൂചനകള്‍ നല്‍കുന്നതായിരുന്നു ഇതെല്ലാം. ജെയ്‌സണ്‍ സഞ്ജയ് വിജയ്യെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതില്‍ നിന്നുമായിരുന്നു തുടക്കം.

ഇതിന് പിന്നാലെ അച്ഛന്റെ പേരിലെ അക്ഷരമായ വി ഉപേക്ഷിച്ച് അമ്മയുടെ പേരിനെ പ്രതിനിധീകരിക്കുന്ന എസ് ചേര്‍ത്തതായുള്ള റിപ്പോര്‍ട്ടുകളും വന്നു. വിജയ്യുടെ മകന്‍ സിനിമയിലേക്ക് എന്ന വാര്‍ത്തകള്‍ നിറയുമ്പോഴും, മകന്റെ സിനിമാ ജീവിതത്തിനായി വിജയ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ജെയ്‌സണിന് സിനിമയിലേക്കുള്ള വഴി തുറന്നത് അമ്മ സം?ഗീതയിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയ്‌സണ്‍ സഞ്ജയ്യെ ലൈക്ക പ്രൊഡക്ഷന്‍സില്‍ റെക്കമന്‍ഡ് ചെയ്തത് വിജയ് അല്ല. ലണ്ടനില്‍ താമസമാക്കിയ ബിസിനസുകാരനായ സം?ഗീതയുടെ പിതാവാണ്.

കൊച്ചുമകന്റെ സിനിമാ പ്രവേശത്തിനായി ലൈക്ക പ്രൊഡക്ഷന്‍സുമായി സംസാരിച്ച് അവരുടെ സിനിമ ചെയ്യാന്‍ അനുമതി വാങ്ങി നല്‍കിയത് അദ്ദേഹമാണ്. സിനിമയുടെ പൂജയ്ക്കും വിജയ് പങ്കെടുത്തിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപ് കിഷന്‍ നായകനായെത്തുന്ന സി?ഗ്മയാണ് ജെയ്‌സണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ചിത്രത്തിന്റെ ടീസറിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights