മോഹൻലാൽ ഫാൻസിന് ഇൻഷുറൻസ് കവറേജ്, വൈകിട്ട് ഡി ജെ പാർട്ടി, ഇക്കൊല്ലം ലാലേട്ടന്റെ പിറന്നാൾ ഗംഭീരമാകും

മലയാള സിനിമയിൽ ആരാധകർക്ക് അതിരില്ലാത്ത നടനാണ് മോഹൻലാൽ. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ മോഹൻലാൽ ഇടം നേടിയിട്ടുണ്ട്. ലാലേട്ടന്റെ ഓരോ പുത്തൻ റിലീസും ഉത്സവം പോലെയാണ് ഫാൻസുകാർ ആഘോഷിക്കാറുള്ളത്. ബോക്സ് ഓഫീസിൽ നിന്ന് മിനിമം കളക്ഷൻ നേടാതെ പടിയിറങ്ങിയ മോഹൻലാൽ സിനിമകൾ വിരളമാണ്. മോഹൻലാലിനും ആരാധകരോടുള്ള സ്‌നേഹം അതിരില്ലാത്തതാണ്.ഇപ്പോഴിതാ നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഫാൻസുകാർക്ക് ഒരുക്കിയ സർപ്രൈസുകളാണ് ശ്രദ്ധ നേടുന്നത്. ഓൾ കേരള മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ തിരുവനന്തപുരം ഡിസ്ട്രിറ്റ് കമ്മിറ്റിയാണ് നടന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നത്. മെയ് 21 ലാലേട്ടൻ്റെ ജന്മിദിനത്തോട അനുബന്ധിച്ചു മെഡിക്കൽ കോളേജ്, ജനറൽ ഹോസ്‌പിറ്റൽ, ഫോർട്ട് ഗവ.ഹോസ്‌പിറ്റൽ, തൈക്കാട് ഹോസ്‌പിറ്റലിൽ തുടങ്ങിയ ഇടങ്ങയിൽ വീൽ ചെയർ വിതരണം നടത്തുന്നുണ്ട്.സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും 3 ലക്ഷത്തിന്റെ ഇൻഷുറൻസ് കവറേജ്‌ നൽകുന്നു. കുട്ടികൾക്ക് പഠനോപകരണ വിതരണവും ചികിത്സാ ധനസഹായവും ഉണ്ട്. മെയ് 20 ബുധനാഴ്ച 5 മണിക്ക് തിരുവന്തപുരം മാനവീയം വീഥിയിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്. വൈകിട്ട് ഏഴു മണിക്ക് മോഹൻലാൽ സിനിമകളുടെ മ്യൂസിക് ഷോ വിത്ത് ഡിജെ പാർട്ടിയും നടത്തുന്നുണ്ട്. മോഹൻലാൽ ആരാധകർക്ക് ഈ വാർത്ത ഏറെ സന്തോഷം നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights