തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്.
മന്ത്രിമാരും വകുപ്പുകളും
വി ഡി സതീശന്‍- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്
സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി
കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം
എ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്
പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
എം ലിജു- എക്‌സൈസ്, സഹകരണം
റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ്- കൃഷി
കെ എ തുളസി-പിന്നാക്ക ക്ഷേമം
ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍
ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം
പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
എന്‍ ഷംസുദ്ദീന്‍- പൊതുവിദ്യാഭ്യാസം
കെ എം ഷാജി- തദ്ദേശസ്വയംഭരണം
പി കെ ബഷീര്‍- പൊതുമരാമത്ത്
വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്
മോന്‍സ് ജോസഫ്- ജലസേചനം
അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്
ഷിബു ബേബി ജോണ്‍- വനം
സി പി ജോണ്‍- ഗതാഗതം









