കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വർക്കലയിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൊല്ലം: വർക്കല സ്വകാര്യ ആശുപത്രിയിൽ കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരൻ (69)ആണ് അറസ്റ്റിലായത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ആശുപത്രിയിൽ കൗൺസിലിങിന് എത്തിയിരുന്നു. കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം.പത്താം ക്ലാസിൽ എത്തിയപ്പോൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തും പ്രതിയുടെ നഗ്നചിത്രങ്ങൾ കാണിച്ചും പീഡനത്തിനിരയാക്കി. നീണ്ട കാലയളവിൽ നിരവധി തവണ പെൺകുട്ടിയെ ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.കുട്ടിയുടെ സ്വഭാവമാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചിരുന്നു. ഈ കൗൺസിലിങിനിടെയാണ് പെൺക്കുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുപറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights