കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മൂന്ന് പ്രതികള്‍ പിടിയില്‍

കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കൊച്ചിയിയെ ഹോട്ടല്‍ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഒന്നാം പ്രതി പാലക്കാട് സ്വദേശി അക്ബര്‍ എന്നയാളാണ്. ഇയാള്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍. കേസില്‍ ആരെ 11 പ്രതികളാണുള്ളത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം ആക്രമിച്ചത് എന്നാണ് പരാതി.ക്രൂരമര്‍ദ്ദനമാണ് നേരിടേണ്ടി വന്നതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറാനും ശ്രമമുണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ കൈ പിടിച്ചുതിരിച്ച് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചുവെന്നും ഇവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights