കുടുംബവഴക്ക്, തിരുവനന്തപുരത്ത് 36കാരിയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് മൊഴി. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ശേഷം സുരേഷ് കാറില്‍ കയറി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights