അനധികൃതമായി വനത്തില്‍ കയറി റീല്‍സ് ചിത്രീകരണം: തേറ്റമല സ്വദേശികളായ 6 യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു

മാനന്തവാടി: അനുമതിയില്ലാതെ വനമേഖലയില്‍ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പ്രചരിപ്പിച്ച തേറ്റമല സ്വദേശികളായ ആറ് യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസ്സെടുത്തു. നോര്‍ത്ത് വയനാട് ഡിവിഷന്‍ മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട സെക്ഷന്‍ പരിധിയില്‍ വരുന്ന മംഗലശ്ശേരി കുരിശ്മുടി ഭാഗത്തെ മലമുകളിലാണ് യുവാക്കള്‍ അനധികൃതമായി പ്രവേശിച്ചത്.തേറ്റമല സ്വദേശികളായ മുഹമ്മദ് മിദ്‌ലാജ് (26), മുഹമ്മദ് അജ്‌സല്‍ (25),മുബഷിര്‍ എ. (27), നിസാര്‍ കെ.പി. (27)മുഹമ്മദ് യാസിര്‍ (26)
ഫാസില്‍ കെ. (26 ) എന്നിവര്‍ക്കെതിരെയാണ് മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights