പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര്‍ വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ശിവകാശി സ്വദേശിനി ജനനി അച്ഛൻ സുന്ദർ രാജ് എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശി പ്രണവ്, ജനനിയുടെ സഹോദരൻ ശിവശങ്കർ എന്നിവർക്ക് പരിക്കേറ്റു.നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി കയറ്റി വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights