ഡല്‍ഹിയില്‍ ഊഞ്ഞാലാടുന്നതിനിടെ പഴയ കല്‍തൂണ് തകര്‍ന്ന് 6വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഊഞ്ഞാല്‍ ആടുന്നതിനിടയില്‍ കല്‍തൂണ്‍ തകര്‍ന്ന് വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഹൊളംബി കുര്‍ദ് മേഖലയിലെ നരേല വ്യാവസായിക പ്രദേശത്താണ് സംഭവം. മരിച്ച കുട്ടിയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അപകടത്തിന് പിന്നില്‍ അട്ടിമറിയൊന്നും സംഭവിച്ചിട്ടില്ലന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.പഴകിയ കല്‍തൂണില്‍ കെട്ടിയിരുന്ന ഊഞ്ഞാലിലാണ് കുട്ടി കളിച്ചത്. ആടുന്നതിനിടയില്‍ ഇത് ഇടിഞ്ഞ് വീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയാണ് ഉണ്ടായത്. ഓടയില്‍ വീണ നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്.അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയുടെ മൃതദേഹ ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. വളരെ പഴകിയ നിലയിലുണ്ടായിരുന്ന കല്‍തൂണിന് ഊഞ്ഞാലിന്റെ സമ്മര്‍ദം താങ്ങാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ദൃക്‌സാക്ഷികളുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights