കാക്കവയല്‍ വാഴവറ്റയില്‍ വാടക സ്റ്റോറില്‍ മോഷണം. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷ്ടാവ് കവര്‍ന്നു. കടയുടെ പിന്‍വാതില്‍ പൊളിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.വാഴവറ്റയിലെ തച്ചേരി തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള മരിയാസ് വാടക സ്റ്റോറിലാണ് മോഷണം നടന്നത്. രാവിലെ ഏഴരയോടെ കട തുറക്കാനെത്തിയ തങ്കച്ചന്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. കടയുടെ പിന്‍ഭാഗത്തെ മരവാതിലിന്റെ പലക പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, മേശവലിപ്പില്‍ കെട്ടാക്കി സൂക്ഷിച്ചിരുന്ന 80,000 രൂപ അപഹരിക്കുകയായിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു.സംഭവത്തില്‍ തങ്കച്ചന്‍ മീനങ്ങാടി പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മോഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാക്കവയല്‍ വാഴവറ്റയില്‍ വാടക സ്റ്റോറില്‍ മോഷണം









