സ്‌കൂട്ടര്‍ മോഷണം ;പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ് ഞായറാഴ്ച മണ്ണാര്‍ക്കാട് നിന്ന് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ വൈകിട്ടോടെയാണ് പഴൂര്‍ ടൗണില്‍ മദ്രസ കെട്ടിടത്തിന് സമീപം നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ വലയിലാക്കുകയായിരുന്നു.

നൂൽപുഴ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം എസ്.എച്ച്.ഓ ശശീധരൻ പിള്ളയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എം.മുഹമ്മദ് ഷാഫി,കെ. പരമേശ്വരൻ.കെ അസി സബ് ഇൻസ്‌പെക്ടർ ഷിനോജ് അബ്രഹാം സീനിയർ സി പി ഓമാരായ മുഹമ്മദ്, ടി. ഡി സന്തോഷ്‌, സിപിഓ മാരായ അനുജോസ്, രഞ്ജിത്ത് രവി, ദിനിൽലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights