താമരശ്ശേരി ചുരത്തില്‍ സ്‌കൂട്ടര്‍ യാത്രികരെ ആക്രമിച്ച് വധഭീഷണി മുഴക്കിയ കാര്‍ യാത്രക്കാര്‍ക്കെതിരെ കേസെടുത്തു

താമരശ്ശേരി ചുരത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന്റെ കഴുത്തിനു നേരെ വാക്കത്തി വെച്ച് വധഭീഷണി
മുഴക്കുകയും, സ്‌കൂട്ടറിന്റെ മഡ്ഗാര്‍ഡ് വെട്ടിപ്പൊളിക്കുകയും ചെയ്ത KL 75B 2526 നമ്പര്‍ കാര്‍ യാത്രക്കാര്‍ക്കെതിരെ BNS 126 (2), 351 (3),324 (2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. പ്രതികളായ കാര്‍ യാത്രക്കാരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ഇന്നലെ വൈകീട്ട് 3 മണിക്ക് ചുരം എട്ടാം വളവില്‍ വെച്ചായിരുന്നു സംഭവം.ഒന്‍പതാം വളവില്‍ വെച്ച് കാര്‍ സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ പിന്നില്‍ സ്‌കൂട്ടര്‍ തട്ടി എന്നാരോപിച്ച് എട്ടാം വളവില്‍ സ്‌കൂട്ടര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി കാറില്‍ നിന്നും വാക്കത്തി എടുത്ത് കുന്ദമംഗലം മടവൂര്‍ സ്വദേശിയായ മുഹമ്മദ് അന്‍വറിന്റെ കഴുത്തില്‍ അമര്‍ത്തുകയും യുവാവും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിന്റെ മഡ്ഗാര്‍ഡ് വെട്ടിപ്പൊളിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights