കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയന്‍ എന്നിവരാണ് പിടിയിലായത്. ആറുലക്ഷത്തിലേറെ രൂപയാണ് ഇവര്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിയത്. പെരുമ്പാവൂര്‍ എ എം റോഡിലുളള ഫെഡറല്‍ ബാങ്ക് ശാഖയില്‍ 72 ഗ്രാം മുക്കുപണ്ടമാണ് ഇവര്‍ പണയം വെച്ചത്. ഇതേ ബാങ്കില്‍ താല്‍ക്കാലിക അപ്രൈസറായ ജഗദീഷ് അത് സ്വര്‍ണം ആണെന്ന് സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വെച്ചത് മുക്കുപണ്ടമാണോ എന്ന് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. പ്രതികളെ മറ്റൊരു ആവശ്യം പറഞ്ഞ് ബാങ്കിലേക്ക് വിളിച്ചുവരുത്തി. ശേഷം പെരുമ്പാവൂര്‍ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി; പെരുമ്പാവൂരിൽ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍









