കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പടെ കുടുങ്ങികിടക്കുന്നു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാവിലെ 7 മണിയോടെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. എത്ര പേരാണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നതെന്ന വിവരം ലഭ്യമല്ല. പ്രായമായവരും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights