ഇനി അങ്ങോട്ട് അണ്ണന്റെ ടൈം.. പ്രീ സെയിലിലൂടെ 300 കോടി അടിച്ച് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രാമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. ‘വിശ്വനാഥ് ആൻഡ് സൺസ്’ മികകാത്ത ചിത്രമായിരിക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിൻറെ റീ സെയിൽ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ പ്രീ സെയിലിലൂടെ 300 കോടിയാണ് ചിത്രം നേടിയതെന്നാണ് ഡിടി നെക്സ്റ്റ് റിപ്പോർട്ട്.ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിന്റെ ഹൈലൈറ്റ്.ജീത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights