മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബര്‍ അജു അലക്സിന് (ചെകുത്താന്‍) നേരെ ആക്രമണം

കൊച്ചി: യൂട്യൂബര്‍ അജു അലക്‌സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചുവെന്നാണ് അജു അലക്‌സിന്റെ പരാതി. അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരാമര്‍ശം നടത്തിയതിന് അജു അലക്‌സിനെതിരെ കേസെടുത്തിരുന്നു. താരസംഘടന അമ്മയുടെ പരാതിയില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജു അലക്‌സിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെപി ആക്റ്റ് 2011-120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്.വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തേക്ക് മോഹന്‍ലാല്‍ സൈനിക വേഷത്തിലെത്തിയതിനെ അജു അലക്‌സ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അജു ജനവിധി തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights