എന്റെ ടീമൊക്കെ പണ്ടേ പുറത്തായി, മെസി എന്തായാലും തിളങ്ങും’; ബേസിൽ ജോസഫ്

കൊച്ചി: ഫിഫ ലോക കപ്പ് ആര് ഉയർത്തുമെന്ന് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. എവിടെയും ഫുട്ബോൾ ആവേശമാണ്. സ്പെയിനും അർജന്റീനയും അങ്ങനെ നിറഞ്ഞു നിൽക്കുകയാണ് എല്ലായിടത്തും. ഇപ്പോഴിതാ നടൻ ബേസിൽ ജോസഫ് ലോക കപ്പിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.തന്റെ ടീമൊക്കെ പണ്ടേ പുറത്തായി എന്നാണ് ബേസിൽ പറയുന്നത്. നന്നായി കളിക്കുന്നവർ അടിക്കട്ടെയെന്നും നടൻ പറഞ്ഞു. ബേസിലിനൊപ്പം പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുമുണ്ടായിരുന്നു. “പ്രതീക്ഷ, ആരാണെങ്കിലും… എന്റെ ടീമൊക്കെ പണ്ടേ പുറത്തായി.

ഞാൻ ജർമ്മനി ആയിരുന്നു. നന്നായി കളിക്കുന്നവർ അടിക്കട്ടെ. ആരടിച്ചാലും കുഴപ്പമില്ല. നമ്മുടെ ടീമൊക്കെ പണ്ടേ പുറത്തായതു കൊണ്ട്. മെസി എന്നും തിളങ്ങുന്നുണ്ടല്ലോ. മെസി എന്തായാലും തിളങ്ങും”.- ബേസിൽ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിരടിയാണ് ബേസിലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights