വെമ്പായം ബാറിലെ സംഘര്‍ഷം: പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ മരിച്ചു. നവാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊള്ളലേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ബാറിലെ എസി മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. പെട്രോള്‍ വാങ്ങി വന്ന നന്നാട്ടുകാവ് സ്വദേശിയായ അനീഷ്, മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടര്‍ന്നിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. എസി ബാറിന്റെ ഉള്‍വശം 80 ശതമാനത്തോളം കത്തിയമര്‍ന്നിരുന്നു. അക്രമം നടത്തിയ അനീഷിനും ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights