11കാരിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിച്ചു; യുവാവിന് 22 വർഷം കഠിനതടവ്, 60,000 രൂപ പിഴ

മലപ്പുറം : പതിനൊന്നുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കൂട്ടായി മാസ്റ്റർപടി സ്വദേശി കക്കോച്ചിന്റെ പുരയ്ക്കൽ സഫ്‌വാനെ (35 ) ആണ് കോടതി ശിക്ഷിച്ചത്. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.പീഡിപ്പിച്ചതിനു പുറമെ, പെൺകുട്ടിയെ നിർബന്ധിച്ച് പുകവലിക്ക് അടിമയാക്കാൻ ശ്രമിക്കുകയുംചെയ്തെന്നും ഇയാൾക്കെതിരെ കേസുണ്ട്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചത്. പ്രതി പിഴ അടച്ചാൽ 60,000 രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമാനമായ രണ്ടു പോക്സോ കേസുകളിൽ പ്രതിയായി നിലവിൽ ഇയാൾ റിമാൻഡിലാ ണ്. ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ സ്റ്റേഷനുകളിലെ നിരവധി കളവുകേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights