ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ചയെന്ന് പരാതി. ഉദ്യോഗ് നഗ്രി എക്‌സ്പ്രസ്സിന്റെ പാന്‍ട്രി കാറില്‍ നിന്നും എലികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നത്. യാത്രക്കാര്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്ന ചപ്പാത്തി മാവ് തിന്നുന്ന എലികളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സ്വകാര്യ ഏജന്‍സി നടത്തുന്ന പാന്‍ട്രി കാറിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
പാന്‍ട്രി കാറില്‍ എലികൾ; ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ചയെന്ന് പരാതി









