അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കല്‍പ്പറ്റ: മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായ കുറ്റപത്രം ബത്തേരി ഫസ്റ്റ്ക്ലാസ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ വനംവകുപ്പിന്റെ നീക്കത്തിലൂടെ തിരിച്ചടിയായത്.

2021ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം പൂര്‍ത്തിയാക്കി ഈമാസം 17ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അനധികൃതമായി കോടിക്കണക്കിന് വിലവിരുന്ന ഈട്ടിത്തടികള്‍ മുറിച്ച് കടത്തിക്കൊണ്ടുപോയി എന്നതിലാണ് അന്തിമറിപ്പോര്‍ട്ട് നല്‍കിയത്.

ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിന്‍ സഹോദരന്മാര്‍ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല എന്നായിരുന്നു വാദം. വനംവകുപ്പിന്റെ കേസും വഞ്ചനാ കേസും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ രണ്ടാമത്തേത് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. അതേസമയം, ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights