Advertisements
ഗവ. മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ
ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിലുളള ആംബുലൻസിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ ദിവസ വേതന നിരക്കിൽ നിയമിക്കുന്നു. പ്രതിഫലം 380 രൂപ + 20 ശതമാനം ബത്ത.
കൂടിക്കാഴ്ച ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2359645.
കോട്ടയം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവർത്തി പരിചയവും അല്ലെങ്കിൽ ബിരുദവും 2 വർഷം കുട്ടികളുടെ മേഖലയിലെ പ്രവർത്തി പരിചയവും പരിശീലന മേഖലയിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം
സേവനമനോഭാവമുളള വോളണ്ടിയറായി പ്രവർത്തിക്കാൻ തയ്യാറുള്ളവരെയാണ് പരിശീലകരായി തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ള കോട്ടയം ജില്ലക്കാരായ അപേക്ഷകർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന അപേക്ഷ ക്ഷണിച്ചു
രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തിൽ ജൂലൈ 10ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ :0481 2580548
കോഴിക്കോട് കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി പാരാമെഡിക്കൽ സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആൺകുട്ടികളായിരിക്കണം. 2 വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും, ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽ പ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2383780
4. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
Advertisements