മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് വാക്ക് -ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലാണ് നിയമനം.
പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ജൂലൈ 30 ന് രാവിലെ 10.30 നും, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് ഒന്നര മണിക്കും നടക്കുന്നതാണ്. പാരാവെറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വി.എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക്/ഡയറി/ പൗൾട്രി മാനേജെന്റ് കോഴ്സ് പാസ്സായവരും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് ഫാർമസി / നഴ്സിംഗ് സ്റ്റൈപ്പന്ററി ട്രയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം.
പാരാവെറ്റ് തസ്ലികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
ഡ്രൈവർ കം അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വയനാട് റോഡിലുള്ള കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075
മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.
✅️ നിയമനം നടത്തുന്നു
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആറു മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. 5 ഒഴിവുകൾ ഉണ്ട്. ട്രെയിനിങ് കാലയളവിൽ 5000 രൂപ സ്റ്റൈപ്പന്റ് നൽകും. വിദ്യാഭ്യാസ യോഗ്യത: ഡി എം എൽ ടി, പ്രായ പരിധി 18-35. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 ന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്
✅️ അപേക്ഷകൾ ക്ഷണിച്ചു
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി 18 – 46, യോഗ്യത – എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2461197.
Post Views: 9 തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ഉറപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്കവഴി നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതി വഴി 100 ദിന ശമ്പള വിഹിതം സർക്കാർ നല്കുന്ന രീതിയിലാണ് […]
Post Views: 11 ഡയറി പ്രൊമോട്ടർ നിയമനം കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.പോസ്റ്റ് പൂർണ്ണമായും വായിക്കുക. പതിനെട്ടിനും […]
Post Views: 21 മലയാള മനോരമയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം ഉയർന്ന സാലറിയിൽ. മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം (കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.താല്പര്യം […]