ചൈനയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഷീ ജിങ്പിങ് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പുടിനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ പറഞ്ഞു. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ബീജിങ് പാശ്ചാത്യ നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നുമാണ് ബൈഡൻറെ മുന്നറിയിപ്പ്. ഇതൊരു ഭീഷണിയല്ല, തൻറെ നിരീക്ഷണം മാത്രമാണെന്നും ബൈഡൻ വ്യക്തമാക്കി. റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് പിന്നാലെ 600 അമേരിക്കൻ കമ്പനികളാണ് റഷ്യ വിട്ടത്. ചൈന യുറോപ്പിലേയും യു.എസിലേയും നിക്ഷേപത്തെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് ബൈഡൻ നിർദേശിച്ചു. മാർച്ചിൽ പുടിനും ഷീയും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് ദിവസത്തെ ചർച്ചയാണ് ഇരു രാഷ്ട്രനേതാക്കളും നടത്തിയത്. തുടർന്ന് കഴിഞ്ഞയാഴ്ച ഇരു രാഷ്ട്ര നേതാക്കളും വെർച്വൽ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ബൈഡൻ രംഗത്തെത്തിയത്.
ചൈനയ്ക്ക് മുന്നറിയിപ്പുമായി യു എസ്
