സംസ്കരിക്കുന്നതിനിടെ പാതിവെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപാനികൾ

Advertisements
Advertisements

ഒഡീഷ: ശവ സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹം പാതി വെന്ത നിലയിൽ ഭക്ഷിച്ച് മദ്യപാനികൾ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മ‍ൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത സിങ്ങിന്റെ മൃതദേഹമാണ് മദ്യലഹരിയിൽ ഇരുവരും ഭക്ഷിച്ചത്. മധുസ്മിതയുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയും ശവസംസ്കാര സമയത്ത് അവിടെയുണ്ടായിരുന്ന ഇരുവരും വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കുകയും തുടർന്ന് ഒരു കഷ്ണം അവർ കയ്യിൽ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധു പറഞ്ഞു.

അതേസമയം, എന്തിനാണ് നിങ്ങൾ ശരീരഭാഗം കയ്യിൽ വയ്ക്കുന്നതെന്നു ചോദിച്ചപ്പോൾ‌ നിങ്ങൾക്കു മന്ത്രവാദത്തെ കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു സുന്ദറിന്റെ മറുപടിയെന്നും ബന്ധു പറഞ്ഞു. തുടർന്ന് താൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ആ മാംസം അവർ ഭക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുന്ദർ മൃതദേഹത്തിന്റെ ഒരു ഭാഗം നരേന്ദ്രനും നൽകി. തുടർന്ന് ഗ്രാമവാസികൾ ഇരുവരെയും മർദിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

Advertisements

പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റം സമ്മതിച്ച സുന്ദറും നരേന്ദ്രനും തങ്ങൾ മദ്യലഹരിയിൽ ചെയ്തതാണെന്ന് മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights