രാത്രി വൈകി ആഹാരം കഴിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ആണ്. വൈകി കഴിക്കുന്ന ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. കൂടാതെ, ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകും.
വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ശരീരത്തിനും മനസിനും വിശ്രമം ലഭിക്കാത്തതിനാല്‍ ഉറക്കവും നഷ്ടമാകും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.