ദുബൈയിൽ കനത്ത മഴ തുടരുന്നു; വിവിധ നഗരങ്ങൾക്ക് ജാഗ്രത നിർദേശം; വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Advertisements
Advertisements

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം) രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​സ്ഥി​ര കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ച്​ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ മു​ത​ൽ അ​ബൂ​ദ​ബി വ​രെ മി​ക്ക എ​മി​റേ​റ്റു​ക​ളു​ടെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ​ല്ലാം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Advertisements

 

ഫു​ജൈ​റ, അ​ൽ​ഐ​നി​ലെ ന​ഹാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും നി​ല​വി​ലു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ദു​ബൈ, അ​ൽ​ഐ​ൻ, ഷാ​ർ​ജ, ഫു​ജൈ​റ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​​ എ​ൻ.​സി.​എ​മ്മി​ന്‍റെ പ്ര​വ​ച​നം. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ പ്രാ​ദേ​ശി​ക അ​തോ​റി​റ്റി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും എ​ൻ.​സി.​എം അ​ഭ്യ​ർ​ഥി​ച്ചു. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യ ഭീ​തി പ​ര​ത്ത​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട്​ എ​ൻ.​സി.​എം അ​ഭ്യ​ർ​ഥി​ച്ചു. വാ​ഹ​ന​ത്തി​നു​ മു​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വും പെ​യ്യു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച എ​ൻ.​സി.​എം ദൃ​ശ്യ​പ​ര​ത കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മ​രു​ഭൂ​മി​യി​ൽ ശ​ക്ത​മാ​യ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​ന്‍റെ വി​ഡി​യോ​യും എ​ൻ.​സി.​എം പ​ങ്കു​വെ​ച്ചി​രു​ന്നു. താ​ഴ്വ​ര​ക​ൾ, ഡാ​മു​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ ജ​ന​ങ്ങ​ൾ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ റാ​സ​ൽ ഖൈ​മ പൊ​ലീ​സ്​ പ്ര​ത്യേ​ക അ​റി​യി​പ്പ്​ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

 

ശ​ക്ത​മാ​യ മ​ഴ​യു​ള്ള വേ​ള​ക​ളി​ൽ റോ​ഡി​ലി​റ​ങ്ങു​ന്ന​തി​നു​ മു​മ്പ്​ വാ​ഹ​ന​ങ്ങ​ളു​ടെ വൈ​പ്പ​ർ, ട​യ​ർ, ലൈ​റ്റു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണം. വേ​ഗം കു​റ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ഴി​ഞ്ഞ​യാ​ഴ്ച ദു​ബൈ, ഷാ​ർ​ജ, അ​ൽ​ഐ​ൻ, റാ​സ​ൽ ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​യി​രു​ന്നു. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചി​രു​ന്നു. ഷാ​ർ​ജ​യി​ൽ പാ​ർ​ക്കു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യ അ​ട​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights