ആഡംബര കാർ ബ്രാൻഡായ പോർഷെ പുറത്തിറക്കിയ പരസ്യത്തിൽ നിന്നും ക്രിസ്തുവിന്റെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തതിൽ ക്ഷമാപണം നടത്തി. പോർഷെ 911കമ്പനിയുടെ 60 വർഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തിൽ നിന്നുമാണ് യേശുക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്തത്. ഇതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പരസ്യ ചിത്രം വൈറലാകുകയും. വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
ഇതിനെ തുടർന്നാണ് കമ്പനി ക്ഷമാപണം നടത്തുകയും പുതിയ ക്ലിപ്പ് പുറത്തിറക്കുകയും ചെയ്തത്. പരസ്യം പോർച്ചുഗലിലെ ലിസ്ബൺ നഗരത്തെ അവഗണിക്കുന്നു. ലാൻഡ്‌മാർക്ക് പ്രതിമ നീക്കം ചെയ്‌തത് തെറ്റായെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനം. സംഭവം വൻവിവാദമായതേടെ പരസ്യം നിർമ്മിച്ച ജർമ്മൻ കമ്പനി മുഴുവൻ പ്രതിമയും ഉൾപ്പെടുന്ന വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു.
They have now made the video private on YouTube.
I’ll just leave it here.
I don’t think @elonmusk will cave to censorship on this platform. pic.twitter.com/abNLNJAler— Alex B. (@maisumcarneiro) August 6, 2023
പോർച്ചുഗീസ് നഗരങ്ങളായ അൽമാഡയെയും ലിസ്ബണിനെയും വിഭജിക്കുന്ന ടാർഗസ് നദിയെ അഭിമുഖീകരിച്ചാണ് യേശുക്രിസ്തുവിന്റെ പ്രശസ്ത പ്രതിമ നൽകിയത്. യുദ്ധത്തിൽ നിഷ്പക്ഷത പുലർത്തിയതിനാൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ നാശത്തിൽ നിന്ന് പോർച്ചുഗലിനെ രക്ഷിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനാണ് 1959 ൽ സ്മാരകം നിർമ്മിച്ചത്.