Customize Consent Preferences

We use cookies to help you navigate efficiently and perform certain functions. You will find detailed information about all cookies under each consent category below.

The cookies that are categorized as "Necessary" are stored on your browser as they are essential for enabling the basic functionalities of the site. ... 

Always Active

Necessary cookies are required to enable the basic features of this site, such as providing secure log-in or adjusting your consent preferences. These cookies do not store any personally identifiable data.

No cookies to display.

Functional cookies help perform certain functionalities like sharing the content of the website on social media platforms, collecting feedback, and other third-party features.

No cookies to display.

Analytical cookies are used to understand how visitors interact with the website. These cookies help provide information on metrics such as the number of visitors, bounce rate, traffic source, etc.

No cookies to display.

Performance cookies are used to understand and analyze the key performance indexes of the website which helps in delivering a better user experience for the visitors.

No cookies to display.

Advertisement cookies are used to provide visitors with customized advertisements based on the pages you visited previously and to analyze the effectiveness of the ad campaigns.

No cookies to display.

വീട്ടിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisements
Advertisements

ഉരുൾപൊട്ടലും, സുനാമിയും വരൾച്ചയുമൊക്കെ കാലാവസ്ഥകൾ അടിസ്ഥാനപ്പെടുത്തി നിർണയിക്കാനാകുമെങ്കിൽ, ഇടിമിന്നൽപോലെ മാരകമായ നാശനഷ്ടം വിതയ്ക്കാൻ കഴിവുള്ള നശീകരണ ശക്തികളെ മുൻകൂട്ടി നിർണയിച്ച് തടുക്കാനാകില്ല. മറിച്ച് വീടുകളെയും, മറ്റ് കെട്ടിടങ്ങളെയും എക്കാലവും ഇടിമിന്നലിൽ നിന്ന് സംരക്ഷിച്ച് സുരക്ഷാ വലയം ഒരുക്കാൻ മിന്നൽ രക്ഷാചാലകങ്ങൾ സഹായിക്കുന്നു.

Advertisements

മഴമേഘങ്ങൾ തമ്മിലോ, മഴമേഘവും ഭൂമിയും തമ്മിലുള്ള ദൃശ്യമായ വൈദ്യുതി ചാലകമാണ് മിന്നൽ. ചിലപ്പോൾ വന്നെത്തുന്ന സ്ഥലം വരെ കിലോമീറ്ററുകൾ നീളുന്ന മിന്നൽ ചാലകവും കാണാറുണ്ട്. മേഘങ്ങളുടെ അടിഭാഗത്ത് നെഗറ്റീവ് ചാർജും, മുകൾ ഭാഗത്ത് പോസിറ്റീവ് ചാര്‍ജും ഉളവാക്കുമ്പോൾ നെഗറ്റീവ് ചാർജ് തൊട്ടുതാഴെയുള്ള ഭൂമിയുടെ അന്തരീക്ഷത്തിൽ പോസിറ്റീവ് ചാർജ് സംജാതമാകുകയും വലിയൊരു കപ്പാസിറ്ററിന്റെ അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.

രണ്ടു മേഘങ്ങൾ തമ്മിലോ, മേഘവും ഭൂമിയും തമ്മിൽ സാധ്യതയുളള ഊർജം (Potential energy) 10000 V/cm ആകുമ്പോൾ വായുവിൽ കാന്തികശക്തിയാൽ മിന്നൽ (Lightening) ഉത്ഭവിക്കുകയും െചയ്യുന്നു. മേൽപറഞ്ഞ നെഗറ്റീവ് ഡിസ്ചാർജ് ഉയരമുള്ള കെട്ടിടങ്ങളിലും, മരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉറപ്പായ പ്രഹരശേഷി ഏൽപ്പിക്കുന്നു. അന്തരീക്ഷത്തിൽ ഇടിമിന്നലിനുള്ള ശക്തമായ കാന്തികവലയങ്ങൾ ഉണ്ടാകുമ്പോൾതന്നെ അവ ഭൂമിക്കടിയിലേക്ക് സുരക്ഷിതമായി കടത്തിവിട്ടാൽ (Earthing) നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. മിന്നൽരക്ഷാചാലകങ്ങൾ സ്ഥാപിക്കുമ്പോൾ, അവയുടെ ടെർമിനലിന്റെ പരിധിയിലുള്ള വൈദ്യുതി ചാർജിനെ ആഗിരണം ചെയ്ത് എർത്ത് ചെയ്യുന്നതിലൂടെ വീടിനെ മൊത്തമായി സംരക്ഷിക്കാനാകുന്നു.

Advertisements

വീടുകളുടെ ഏറ്റവും ഉയരമുള്ള പ്രതലത്തിൽ മൂന്നു മീറ്റർ മുതൽ അഞ്ചു മീറ്റർ പൊക്കത്തിലാണ് എയർ ടെർമിനൽ ഘടിപ്പിക്കാറ്. 30 മീറ്റർ – 50 മീറ്റർ ചുറ്റളവിൽ വീടിന് സുരക്ഷിത വലയം തീർക്കുന്ന ടെർമിനൽ സിംഗിൾ പോൾ, സെവൻ പോൾ മോഡലുകളിൽ രക്ഷാചാലകം ലഭ്യമാണ്.

എര്‍ത്തിങ് സ്റ്റേഷനിലേക്ക് (25 mm x 3 mm) കോപ്പർ സ്ട്രിപ്പ് വഴിയും, 70 mm2 ഇൻസുലേറ്റഡ് ഹൈ ടെൻഷൻ കോപ്പർ കേബിൾ വഴിയും മിന്നല്‍ തരംഗങ്ങളെ എത്തിക്കാൻ കഴിയും. 1 1/2 ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ സ്ട്രിപ്പും, ഒരു ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ കോപ്പർ കേബിളും കടത്തിവിട്ടാണ് എർത്തിങ് സജ്ജമാക്കുന്നത്.

കുറഞ്ഞത് നാല് അടി നീളവും 2 1/2 അടി വീതിയും എട്ട് അടി താഴ്ചയുമുള്ള കുഴിയെടുത്താണ് എർത്തിങ് പ്ലേറ്റുകൾ സ്ഥാപിക്കുന്നത്. (25 mm x 3 mm) കോപ്പർ സ്ട്രിപ്പ് (മൂന്ന് മീറ്ററിന്റെ രണ്ട് എണ്ണം). പിറ്റിൽ താഴ്ത്തേണ്ട ഒന്നര ഇഞ്ച് ഏക പൈപ്പ് രണ്ടു മീറ്റർ, രണ്ടടി നീളവും, രണ്ടടി വീതിയും, മൂന്ന് എം. എം. കനവുമുള്ള കുറഞ്ഞത് 10 kg ഭാരവുമുള്ള കോപ്പർ പ്ലേറ്റിലേക്ക് പിടിപ്പിച്ച് മണ്ണും, കരിയും വിവിധ തട്ടുകളായി നിരത്തി വേണം എർത്തിങ് സ്റ്റേഷൻ പണികൾ പൂർത്തീകരിക്കുവാൻ. സുരക്ഷിതവലയവും, ഉയരവും കണക്കാക്കുമ്പോൾ 40,000.- മുതൽ 60,000/- രൂപ വരെ മിന്നൽ ചാലകത്തിന് ചെലവ് വരുന്നു.

മിന്നലിൽ നിന്ന് വീടിന് പുറംസുരക്ഷ ഒരുക്കുമ്പോൾ തന്നെ ഇലക്ട്രിക്കൽ ലൈനിലൂടെ അപ്രതീക്ഷിതമായി കടന്നുവരുന്ന ഇടിമിന്നൽ വൈദ്യുതി പ്രവാഹത്തെ തടഞ്ഞ് വീടിന്റെ വയറിങ്ങിനെയും, ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഉപകരണങ്ങളെയും സംരക്ഷിക്കുന്നതിന് സർജ് അറസ്റ്റർ ഉപയോഗിക്കുന്നു.

മെയിൻ പാനൽ ബോർഡിൽ മെയിൻ സ്വിച്ചിനും (ഐസ ലേറ്റർ), ELCB (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) ഇടയ്ക്ക് സ്ഥാപിക്കുന്ന വോൾട്ടേജ് സർജ് പ്രൊട്ടക്ടർ, എട്ട് KA മുതൽ ഉദ്ദേശം 100 KA വരെയുള്ള വൈദ്യുതി പ്രവാഹത്തെ തിരിച്ചുവിടുന്ന രീതിയിൽ (divert) വിവിധ തരങ്ങളിൽ ലഭ്യമാണ്. ത്രീ ഫേയ്സ് കണക്ഷനാവശ്യമായ സർജ് അറസ്റ്റിന് 12,000/- രൂപ മുതൽ 50,000/- രൂപ വരെ വില വരുന്നു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights