വരുന്ന ഞായർ ദിനം നിർണായകം, ബഹിരാകാശത്ത് വൻ സംഭവ വികാസം നടക്കാൻ പോകുന്നു! ഭൂമിയെ തകർക്കാൻ ശ്രമിച്ച ‘ബെന്നുവിൽ’ നിന്ന് ഓസിരിസ് റെക്സ് എത്തുന്നു

Advertisements
Advertisements

ഭീമാകാരമായ ഛിന്നഗ്രഹമായ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വമ്പൻ ഛിന്നഗ്രഹം ഭൂമിയെ വന്നിടിച്ചാൽ 159 വർഷം മാത്രമായിരിക്കും ഇനി ആയുസ് ഉണ്ടാവുകയെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പറയുന്നത്. 2182 സെപ്റ്റംബർ 24-നാണ് ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വെച്ച് എത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisements

ഭൂമിയെ ഇടിക്കുമെന്നുള്ള വാർത്തകൾക്ക് പിന്നാലെ കഴിഞ്ഞ കുറച്ച് കാലമായി നാസ ഇതിനെ തടയാനുള്ള പദ്ധതിയിലാണ്. ഇതിനെ തുടർന്ന് ഏഴ് വർഷങ്ങൾക്ക് മുൻപ് ബെന്നുവിനെ കുറിച്ച് പഠിക്കാനായി നാസ ഓസിരിസ് റെക്സ് എന്ന  പേടകം വിക്ഷേപിച്ചിരുന്നു. ഇവ ഛിന്നഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഈ ദൗത്യം സമാപനഘട്ടത്തിലേക്ക് അടുക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

1999-ലാണ് നാസ ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. എംബയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലിപ്പമുണ്ടാവും ഈ ഛിന്നഗ്രഹത്തിന്. 22 അണുബോംബുകളുടെ കരുത്തുണ്ടാവും ഇവയ്‌ക്ക്. ഓരോ ആറ് വർഷം കൂടുമ്പോഴും ഇവ ഭൂമിക്ക് ഏറ്റവും അടുത്ത് കൂടി കടന്നുപോകും. ഇത്രയും കാലം ഭാഗ്യം കൊണ്ട് മാത്രമാണ് ഇവ ഭൂമിയുമായി കൂട്ടിയിടിക്കാതിരുന്നത്. ഗുരുത്വാകർഷണ ബലം കാരണം ഇവയുടെ ചലന വേഗം മാറിയാലോ ദിശാ മാറ്റം സംഭവിച്ചാലോ അപകടമുണ്ടാവാം. ബെന്നുവിന്റെ സാമ്പിൾ ശേഖരണത്തിലൂടെയാണ് ഇക്കാര്യങ്ങൾ മനസ്സിലായത്.

Advertisements

നാസയുടെ ഒസിരിസ് റെക്സ് പേടകത്തിനെയാണ് ബെന്നുവിന്റെ ഉപരിതലത്തിലേക്ക് അയച്ചത്. 2016-ലായിരുന്നു ഇത്. നാല് വർഷങ്ങൾക്കിപ്പുറം 2020-ലാണ് പേടകം ഉപരിത്തലത്തിലിറങ്ങിയത്. നൈറ്റിംഗ് ഗേൾ എന്ന ലൊക്കേഷനിൽ നിന്ന് പാറ പോലെയുള്ള ഒരു പദാർത്ഥമാണ് പേടകം ശേഖരിച്ചത്. ബഹിരാകാശത്ത് നിന്ന് വേർത്തിരിച്ചെടുത്ത ഏറ്റവും വലിയ സാമ്പിളാണ് ഇത്.

വരുന്ന ഞായറാഴ്ചയാണ് ഈ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ അയക്കുന്ന നിർണായക ദൗത്യം. 63,000 മൈൽ പിന്നിട്ട ശേഷമാകും ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്‌സ്യൂൾ ഭൂമിയിൽ എത്തിക്കുക. തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ചാകും ഇവ സുരക്ഷിതമായി ഇറക്കുക.

4.5 ബില്യൺ വർഷത്തോളമായി സൗരയൂഥത്തിൽ ഈ ഛിന്നഗ്രഹം നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ആർക്യു36 എന്നായിരുന്നു ആദ്യം ബെന്നുവിന്റെ പേര്. പിന്നീട് ഒരു മൂന്നാം ക്ലാസുകാരൻ നൽകിയ പേരാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ബെന്നുവിൽ നിന്നുള്ള അപകടത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് നാസ പറയുന്നു

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!